ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കൂടാളി ഗ്രാമപഞ്ചായത്തിന്റെ ചരിത്രം
പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാര്‍ ജില്ലയിലെ കോട്ടയം താലൂക്കില്‍പ്പെട്ട ഭൂവിഭാഗമായിരുന്നു ഇന്നത്തെ കൂടാളി ഗ്രാമപഞ്ചായത്ത് പ്രദേശം. 1950 ലെ മദ്രാസ് വില്ലേജ് പഞ്ചായത്ത് ആക്ട് അനുസരിച്ച്    കൂടാളി, പട്ടാന്നൂര്‍, കീഴല്ലൂര്‍ എന്നീ വില്ലേജ് പഞ്ചായത്തുകള്‍ രൂപീകരിച്ചു.1960  ലെ കേരള പഞ്ചായത്ത് നിയമപ്രകാരം മേല്‍ പറഞ്ഞ മൂന്ന് വില്ലേജ് പഞ്ചായത്തുകള്‍ സംയോജിപ്പിച്ച്  1962 ല്‍ ചാലോട് പഞ്ചായത്ത് രൂപീകൃതമായി.    1973 ല്‍ ചാലോട് പഞ്ചായത്ത് വിഭജിച്ച് കൂടാളി, കീഴല്ലൂര്‍ എന്നീ പഞ്ചായത്തുകള്‍ നിലവില്‍  വന്നു. ഭരണഘടനാ ഭേദഗതിയെ തുടര്‍ന്ന്    1995 ല്‍ ഇന്നത്തെ കൂടാളി ഗ്രാമപഞ്ചായത്ത് നിലവില്‍  വന്നു. കൂടാളി ഗ്രാമപഞ്ചായത്തിന്റെ ഭരണചരിത്രം കൂടാളി, പട്ടാന്നൂര്‍, കീഴല്ലൂര്‍ എന്നീ വില്ലേജ് പഞ്ചായത്തുകളുടെയും ചാലോട് പഞ്ചായത്തിന്റെയും ഭരണചരിത്രവുമായി ബന്ധപ്പെടുന്നതിനാല്‍  അത് കൂടി ഇവിടെ രേഖപ്പെടുത്തുന്നു.

 

തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെ  പേരും കാലയളവും

പി എ ഗോവിന്ദൻ നമ്പ്യാർ - 1973 - 1979

എൻ വി കൃഷ്ണൻ മാസ്റ്റർ - 1979 - 1988

കെ പ്രഭാകരൻ - 1988 - 1994

ടി ലീല ടീച്ചർ - 1995 - 2000

സി പി മോഹനൻ മാസ്റ്റർ - 2000 - 2005

കെ പി അച്ചുതൻ മാസ്റ്റർ - 2005 - 2010

ബി സീന പ്രദീപ് - 2010 - 2015

പി പി നൌഫൽ - 2015 - 2020

പി കെ ഷൈമ - 2020 - 2025

 ഇ സജീവൻ - 2025 -