കാഴ്ചപ്പാടും ദൌത്യവും
കൂടാളി ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് (Vision)
സാമൂഹ്യനീതി, സമഗ്രവികസനം, പരിസ്ഥിതി സംരക്ഷണം, ജനപങ്കാളിത്തം എന്നിവ അടിസ്ഥാനമാക്കി കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ശിശുസൗഹൃദ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ സ്വയംപര്യാപ്തവും സുസ്ഥിരവുമായ ഒരു മാതൃക ഗ്രാമപഞ്ചായത്തായി കൂടാളിയെ വികസിപ്പിക്കുക.
കൂടാളി ഗ്രാമപഞ്ചായത്തിന്റെ ദൗത്യം (Mission)
അതിദാരിദ്ര്യ നിർമാർജനം ഉറപ്പാക്കി എല്ലാവർക്കും മാന്യമായ ജീവിത സാഹചര്യം സൃഷ്ടിക്കുക.
തരിശുരഹിതവും ഉൽപ്പാദനക്ഷമവുമായ കാർഷിക ഗ്രാമപഞ്ചായത്ത് രൂപപ്പെടുത്തുക.
ലൈഫ് മിഷൻ, ജലജീവൻ മിഷൻ, മാലിന്യമുക്ത നവകേരളം തുടങ്ങിയ സർക്കാർ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുക.
ശിശു, സ്ത്രീ, വയോജന, ഭിന്നശേഷി, എസ്.സി/എസ്.ടി വിഭാഗങ്ങളുടെ സമഗ്ര ക്ഷേമം ഉറപ്പാക്കുക.
ആരോഗ്യ, വിദ്യാഭ്യാസ, കുടിവെള്ള, ശുചിത്വ, വൈദ്യുതി, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക.
ഹരിതവും കാർബൺ ന്യൂട്രലുമായ പരിസ്ഥിതി സൗഹൃദ പഞ്ചായത്ത് സൃഷ്ടിക്കുക.
യുവജനങ്ങളെയും സ്ത്രീകളെയും സ്വയംതൊഴിൽ, സംരംഭകത്വം, നൈപുണ്യ വികസനം എന്നിവയിലൂടെ ശക്തിപ്പെടുത്തുക.
ജനപങ്കാളിത്തവും സുതാര്യതയും ഉറപ്പാക്കി കാര്യക്ഷമമായ പ്രാദേശിക ഭരണ സംവിധാനം നടപ്പിലാക്കുക.